കണ്ണൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ അട്ടിമറി വിജയം നേടുമെന്നും തൃക്കാക്കരയിൽ പുതിയ രാഷ്ട്രീയം രൂപപ്പെടുകയാണെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുഫലം ഭാവി കേരളത്തിന് ദിശാസൂചിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫലം മത ഭീകരതയ്ക്ക് എതിരെയുള്ള സന്ദേശമാകും. തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഉള്ള ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വേഗം വാങ്ങിക്കണമെന്ന സന്ദേശമാവും നൽകുക. പോപ്പുലർ ഫ്രണ്ടിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഭയമാണ്. ഭരണപ്രതിപക്ഷങ്ങൾ ഇത്ര ഐക്യമുള്ള മറ്റൊരു സംസ്ഥാനമില്ല. തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അശ്ലീലമാണ് പ്രധാന വിഷയമെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |