SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 AM IST

ക്ഷീരസമൃദ്ധിയുടെ ലോക ആഘോഷം

chinchu-rani

ശൈശവം മുതൽ വാർദ്ധക്യം വരെ ഉപയോഗിക്കാവുന്ന, പ്രകൃതിദത്ത പോഷക ഗുണങ്ങളടങ്ങിയ സമീകൃതാഹാരമാണ് പാൽ. ഉത്തമ ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്ന് അന്താരാഷ്ട്ര ക്ഷീരദിനമായി ആചരിക്കുന്നത്. പാലിനെ ആഗോള ഭക്ഷണമായിക്കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുകയാണ് ദിനാചരണ ലക്ഷ്യം.

പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഉപഭോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും ജീവനോപാധിയെന്ന നിലയിൽ പശുവളർത്തൽ എത്രമാത്രം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവുമാണ് ലോക ക്ഷീരദിനം ആചരിക്കാൻ പ്രേരകമായ ഘടകങ്ങൾ. ആഘോഷം പാലിലൂടെ എന്ന മുദ്രാവാക്യത്തോടെ, ക്ഷീരമേഖലയിൽ സുസ്ഥിര വികസനം മുൻനിർത്തിയുള്ള പാരിസ്ഥിതിക, പോഷക, സാമൂഹ്യ സാമ്പത്തിക ശാക്തീകരണം എന്നതാണ് ഈ വർഷത്തെ ക്ഷീരദിന പ്രമേയം.

ദേശീയ തലത്തിലുള്ള ആഘോഷങ്ങളിൽ കേരളവും പങ്കു ചേരുകയാണ്. ലോക ക്ഷീര ദിനത്തിൽ ക്ഷീരകർഷകരെയും ഉപഭോക്താക്കളെയും അഭ്യുദയകാംക്ഷികൾക്കും ആശംസകൾ. ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിനായി കൈകോർക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINCHU RANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.