കൊല്ലം: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന വേളയിൽ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി എസ്.ബി.ഐ. സ്കൂൾ ബാഗും നോട്ടുബുക്കുകളും അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് നൽകിയാണ് എസ്.ബി.ഐ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങിയത്. കൊല്ലം പ്രസ് ക്ലബിൽ എസ്.ബി.ഐ കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബിഷപ്പ് ജെറോം നഗർ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീരസ്തു പിള്ള, ഡെപ്യൂട്ടി മാനേജർ എം.പി. അരുൺ, പ്രസ് ക്ലബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസൻ, സെക്രട്ടറി ജി.ബിജു, ട്രഷറർ സുജിത്ത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |