ചങ്ങനാശേരി . മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളെ ജല സമൃദ്ധമാക്കുന്നതിന് പഞ്ചായത്തിലെ പ്രധാന നീർത്തടമായ പെരുമ്പനച്ചി തോടിന്റെ നീർത്തടധിഷ്ഠിത സമഗ്ര വികസനത്തിനായുള്ള പ്രാഥമികഘട്ട ആലോചന യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പാകുന്നത്. മാടപ്പള്ളി പഞ്ചായത്തിലൂർ ഒഴുകുന്ന വെളിയം പെരുമ്പനച്ചി നാലുനാക്കൽ തോടിന്റെ തുടക്കം മുതൽ താഴെത്തട്ടുവയുള്ള പ്രദേശങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് തല കോ ഓർഡിനേഷൻ കമ്മിറ്റികൾ, നീർത്തട കമ്മിറ്റികൾ രൂപീകരികുന്നതിനും, പഞ്ചായത്തുതലത്തിൽ കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ യോഗങ്ങൾ ചേരുന്നതിനും നീർത്തട നടത്തം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |