SignIn
Kerala Kaumudi Online
Friday, 19 April 2024 2.46 PM IST

ജെ.സി.ഐ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

camp

മലമ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ധോണി ലീഡ് കോളേജിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ നൈപുണ്യങ്ങൾ വളർത്തിയെടുക്കുക, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക, നേതൃത്വപാടവം കൊണ്ടുവരിക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജെ.സി.ഐ സെനറ്റർ ജയരാജൻ ക്യാമ്പ് ഉദ്ഘടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ ലീഡ് കോളേജ് ഡയറക്ടർ ഡോ. തോമസ് ജോർജ്, ഡോ. ഫവാസ് മുസ്തഫ എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്കായി ഗ്ലാസ് വാക്കിംഗ്, ഫയർ വാക്കിംഗ് തുടങ്ങിയ സാഹസിക ഇനങ്ങളും ലീഡ് കോളേജിലെ ഔട്ട് ബൗണ്ടിംഗ് ട്രൈനിംഗിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജെ.സി.ഐ സോൺ 21 അംഗങ്ങളായ ഷഫീഖ്, രജീഷ്, മുസ്തഫ, സന്തോഷ്, ജെ.സി.ഐ പാലക്കാട് ലീഡ് കോളേജ് പ്രസിഡന്റ് റോഷൻ മനോജ്, സെക്രട്ടറി ഫർഹാദ് സമദ്, ആർ.രമ്യ എന്നിവർ പങ്കെടുത്തു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 102 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, JCI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.