SignIn
Kerala Kaumudi Online
Friday, 29 March 2024 7.53 AM IST

പശുക്കളെ വളർത്തുന്ന അന്ധർക്ക് സഹായം, കാണാൻ മന്ത്രി

kk

തിരുവനന്തപുരം: രോഗം കാഴ്ച തല്ലിക്കെടുത്തിയെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ പശുക്കളെ വളർത്തി ജീവിക്കുന്ന പത്തനംതിട്ട റാന്നി അങ്ങാടി പുല്ലൂപ്രം ആലപ്പാട് വീട്ടിൽ പുന്നൂസിനെയും കുടുംബത്തെയും സന്ദർശിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. അതിജീവനത്തിന്റെ മാതൃകയായ കുടുംബത്തിന് പശുവളർത്തലിന് എല്ലാ സഹായവും ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

നാല് കാഴ്ച രഹിതരുള്ള ആറംഗ കുടുംബം ഒൻപത് പശുക്കളെയാണ് വളർത്തുന്നത്. ഇതേക്കുറിച്ച് `ഇരുട്ടുവീണ കണ്ണുകൾക്ക് 'പാൽ' വെളിച്ചമാക്കി പുന്നൂസും കുടുംബവും ' എന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
സർക്കാരിന്റെ എല്ലാ സഹായ പദ്ധതികളിലും ഈ കുടുംബത്തെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കും. പശുവളർത്തൽ ജീവിതമാർഗ്ഗമാക്കി വിധിയോട് പൊരുതുന്ന ഇവർ മറ്റുള്ളവർക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

d
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COW
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.