പാറശാല: പാറശാല ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസി, ഉദിയൻകുളങ്ങര ന്യൂ ജ്യോതി സെൻട്രൽ സ്കൂൾ, ചെങ്കൽ ശ്രീശങ്കര സെൻട്രൽ സ്കൂൾ എന്നിവയുടെ സ്ഥാപകനും ചെയർമാനുമായ കടകുളം മണികണ്ഠ വിലാസത്തിൽ ഡോ.മണികണ്ഠൻ നായർ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം വഴുതക്കാട് ആർട്ടെക്ക് മീനാക്ഷി 18 എ യിലായിരുന്നു താമസം. ഇന്നലെ രാവിലെ 10.30 മണിക്ക് ഉദിയൻകുളങ്ങര ന്യൂ ജ്യോതി സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഉദ്ഘാടന വേദിയിൽ സംസാരിച്ചുകൊണ്ട് നിൽക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കാഞ്ഞിരംകുളം ഗവ.കോളേജിലും വഴുതക്കാട് ഗവ.വിമൻസ് കോളേജിലും മുൻപ് ഫിസിക്കൽ എഡ്യുക്കേഷൻ അസോസിയേറ്റ് പ്രൊഫസറായിരുന്നു. ഭാര്യ:ഗീതാ മണികണ്ഠൻ (റിട്ട.ടീച്ചർ, വൃന്ദാവൻ ഹൈ സ്കൂൾ, വ്ലാത്താങ്കര), ഡോ.ഗൗതം കൃഷ്ണ, ഫാർമസി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഗോകുൽ കൃഷ്ണ എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |