പത്തനംതിട്ട : തൈക്കാവ് സ്കൂളിൽ അഞ്ച് തമിഴ്നാട്ടുകാരായ വിദ്യാർത്ഥികളുണ്ട്.
വീട്ടിൽ തമിഴ് ആണ് സംസാരമെങ്കിലും സ്കൂളിൽ മലയാളവും ഇംഗ്ളീഷും ഇവർ പറയും. ഫാരിസ്, ഹാഷിക്, ഹെയ്റൂന്നീസ, സമീറ, സഹീറ എന്നിങ്ങനെ അഞ്ച് തമിഴ്നാട് സ്വദേശികളാണ് തൈക്കാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിലുള്ളത്. ഇതിൽ പ്രീപ്രൈമറിക്കാരൻ ഫാരീസും രണ്ടാംക്ലാസുകാരി ഹെയറൂന്നിസയും നൂർ മുഹമ്മദ്, മാതാർ ബീവി ദമ്പതികളുടെ മക്കളാണ്. ഒന്നാംക്ലാസുകാരി സമീറയും പ്രീപ്രൈമറിക്കാരി സഹീറയും ഭീമയുടേയും ഷേക്ക് അബ്ദുള്ളയുടേയും മക്കളും. പ്രഭുദേവ - കൗസല്യ ദമ്പതികളുടെ മകനാണ് ഒന്നാം ക്ലാസുകാരനായ ഹാഷിക്. തമിഴ്നാട് സ്വദേശികളായ കുടുംബങ്ങൾ പത്ത് വർഷമായി പത്തനംതിട്ടയിലെത്തിയിട്ട്. അച്ഛനും അമ്മയ്ക്കും മലയാളം അറിയില്ലെങ്കിലും കുട്ടികൾക്ക് എല്ലാവർക്കും മലയാളവും തമിഴും നന്നായി അറിയാം. തൈക്കാവ് സ്കൂളിൽ ഈ വർഷം മുതൽ ഇംഗ്ളീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |