കാസർകോട്: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിഡ് പാക്കം ജി.എച്ച്.എസ്.എസിൽ 26 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഭക്ഷണശാലയുടെ നിർമ്മാണോദ്ഘാടവും തറക്കല്ലിടലും സി എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. നാല് ലക്ഷം രൂപ ചെലവിൽ നിലവിലെ അടുക്കളയുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമായി നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് , എച്ച്.ഒ.ഡിഎച്ച്.എ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ സജി സെബാസ്റ്റ്യൻ,നിർമ്മിതി കേന്ദ്രം,ജനറൽ മാനേജർ,ഇ.പി.രാജ്മോഹൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ടി.പി രാധിക, പി.ടി.എ. പ്രസിഡന്റ ടി. കുമാരൻ എന്നിവർ സംസാരിച്ചു.ജില്ലാ ഫിനാൻസ് ഓഫീസർ,എം. ശിവപ്രകാശൻ നായർ സ്വാഗതവും,പ്രിൻസിപ്പാൽ ഇൻ ചാർജ് പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |