അമ്പലപ്പുഴ : ആലപ്പുഴ ഉപജില്ലാതല പ്രവേശനോത്സവം പറവൂർ ഗവ.ഹൈസ്കൂളിലും അമ്പലപ്പുഴ ഉപജില്ലാ തല പ്രവേശനോത്സവം കരൂർ ഗവ.ന്യൂ എൽ.പി സ്കൂളിലും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ എന്നിവർ ചടങ്ങുകളിൽ അദ്ധ്യക്ഷരായി. നീർക്കുന്നം എസ്.ഡി.വി ഗവ.യു പി സ്കൂൾ, പുന്നപ്ര അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവ ഉദ്ഘാടനവും പുന്നപ്ര ബീച്ച് എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എച്ച്.സലാം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, പി .ജി. സൈറസ്, സജിത സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |