SignIn
Kerala Kaumudi Online
Friday, 19 April 2024 8.36 AM IST

സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന അന്തിമഘട്ടത്തിൽ

s

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിന് ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അന്തിമഘട്ടത്തിലെത്തി. സബ് റീജിയണൽ ഓഫീസുകളുടെ പരിധിയിൽ വിവിധ കേന്ദ്രങ്ങളിലായാണ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടക്കുന്നത്.

കൊവിഡിന് മുമ്പ് വിവിധ സ്കൂളുകളിലെ 3978 വാഹനങ്ങൾക്കാണ് സർവീസ് നടത്താൻ പെർമിറ്റ് നൽകിയിരുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ഇതിന്റെ 65 ശതമാനം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി. ശേഷിച്ച വാഹനങ്ങളുടെ പരിശോധന ജൂൺ 15ന് മുമ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പരിശോധന നടത്തി 'ടെസ്റ്റഡ് ഓകെ" സർട്ടിഫിക്കറ്റ് വാങ്ങാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌കൂൾ ബസുകളിലെ ഡ്രൈവർമാർ, അറ്റൻഡർമാർ എന്നിവർക്കായി താലൂക്ക് അടിസ്ഥാനത്തിൽ പരിശീലനം നൽകി.

നിയമം ലംഘിച്ചാൽ കടുത്ത നടപടി

 'ടെസ്റ്റഡ് ഓകെ" സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുപോകുന്നത് കുറ്റകരം

 സ്റ്റിക്കർ പതിക്കാത്തവാഹനങ്ങൾ സർവീസ് നടത്തിയാൽ ഉടമയുടെയും ഡ്രൈവറുടെയും പേരിൽ നിയമ നടപടി

 പരിശീലത്തിൽ പങ്കെടുത്ത ജീവനക്കാർ സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം.

 സിറ്റീംഗ് കപ്പാസിറ്റിയിൽ അധികം വിദ്യാർത്ഥികളെ കയറ്റിയാൽ പെർമിറ്റ് ലംഘനമായി കണക്കാക്കും

 പെർമിറ്റ് ലംഘനത്തിന് 3500 മുതൽ 7500 രൂപവരെ പിഴ

 ബസുകൾ സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളുടെ പൂർണ്ണ ഉത്തരവാദി ഉടമയും ജീവനക്കാരും

 12വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേരെ ഇരുത്തിയുള്ള യാത്ര കുറ്റകരമല്ല

 12വയസിനു മേൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഒരു സീറ്റിൽ ഒരാൾ എന്ന ക്രമത്തിലാണ് യാത്രാനുമതി

 ഡ്രൈവർമാരിൽ ഹെവിലൈസൻസ് ഉള്ളവർക്ക് 5വർഷവും എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് 10വർഷവും പ്രവൃത്തിപരിചയം വേണം

3978 : കൊവിഡിന് മുമ്പ് വിവിധ സ്കൂളുകളിലെ 3978 വാഹനങ്ങൾക്കാണ് പെർമിറ്റുണ്ടായിരുന്നത്

ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ജൂൺ 15ന് മുമ്പ് പൂർത്തീകരിക്കും. കൊവിഡിനെ തുടർന്ന് വാഹനങ്ങൾ സർവീസ് നടത്താതിരുന്നതിനാൽ ഓരോതാലൂക്കിലും 200ൽ അധികം വാഹനങ്ങൾ ഒരേ സമയം വർക്ക് ഷോപ്പുകളിൽ എത്തിയത് സാങ്കേതികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങളിൽ വിദ്യർത്ഥികളെ കൊണ്ടുപോയാൽ നിയമനടപടി സ്വീകരിക്കും.

-ആർ.ടി.ഒ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.