SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.40 PM IST

പ്രവേശനോത്സവ മധുരം നുകർന്ന്...

school
ഉ​യ​ര​ട്ടെ​ ​ആ​വേ​ശം...​ ​മ​ല​പ്പു​റം​ ​കോ​ട്ട​പ്പ​ടി​ ​ഗ​വ.​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​ ​ആ​ഹ്ലാ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​ ​സ​ഹ​പാ​ഠി​യെ​ ​എ​ടു​ത്തു​യ​ർ​ത്തു​ന്ന​ ​കു​ട്ടി.

മലപ്പുറം: കൊവിഡ് കാർമേഘങ്ങൾ ഒഴിഞ്ഞ് കുരുന്നുകൾ വീണ്ടും ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയങ്ങളിൽ തിരികെയെത്തി. ഡാൻസും പാട്ടുമായി ആദ്യ ദിനം കുട്ടികൾ ആഘോഷമാക്കി. മാസ്‌കും പുതുവസ്ത്രവും ധരിച്ചെത്തിയ കുട്ടികളെ മധുരം നൽകിയും വിസ്മയക്കാഴ്ചകൾ ഒരുക്കിയുമാണ് അദ്ധ്യാപകർ വരവേറ്റത്. ഇതിനായി വിപുലമായും വർണാഭമായും സ്‌കൂളുകൾ അണിയിച്ചൊരുക്കിയിരുന്നു. ഗാനങ്ങൾ ആലപിച്ചും സ്‌നേഹ സമ്മാനങ്ങൾ നൽകിയും മുതിർന്ന കുട്ടികൾ ആഘോഷത്തിൽ പങ്കുചേർന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക പരിപാടികൾ നടത്തിയിരുന്നു.

കൊവിഡ് പ്രതിസന്ധികളെത്തുടർന്ന് പ്രവേശനോത്സവമുൾപ്പടെ ഓൺലൈനായി നടത്തേണ്ടി വന്നതിനാൽ ഇത്തവണ സ്‌കൂളിൽ ചേർന്നവർക്ക് മാത്രമല്ല, മുൻ വർഷക്കാർക്കും പ്രവേശനോത്സവം ആദ്യാനുഭവത്തിന്റെ പ്രതീതിയായിരുന്നു. എല്ലാ സ്‌കൂളുകളിലും അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാരം അക്കാഡമിക് കലണ്ടർ തയ്യാറാക്കിയതായി ഡി.ഡി.ഇയുടെ അധിക ചുമതലകൂടി വഹിക്കുന്ന തിരൂർ ഡി.ഇ.ഒ രമേഷ്‌കുമാർ പറഞ്ഞു. ആദ്യ ആഴ്ചയിൽ കുട്ടികളുടെ ഗൃഹസന്ദർശനം ഉൾപ്പടെ നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. മുൻവർഷങ്ങളിൽ കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള അക്കാഡമിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതുകൂടി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആദ്യ ആഴ്ചകളിലുണ്ടാകും.

സ്‌കൂൾ തുറന്ന ആദ്യ ആഴ്ചയിൽ മഴക്കാല ജലജന്യ രോഗങ്ങൾ സംബന്ധിച്ച് അവബോധം നൽകുന്ന ആരോഗ്യ വകുപ്പിന്റെ വിവിധതരത്തിലുള്ള ക്ലാസുകൾ വിദ്യാലയങ്ങൾ വഴി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും നൽകും. ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ ആഭിമുഖ്യത്തിലും ക്ലാസുകൾ നടത്തും. ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനവുമായി ജില്ലാ ശിശുക്ഷേമസമിതി എൽ.പി തലം മുതലുള്ള വിദ്യാലയങ്ങളിൽ എത്തും.

കൊഴിഞ്ഞുപോക്ക് തടയും

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മുഴുവൻ ഗോത്രവർഗ മേഖലയിലെയും തീരദേശമേഖലയിലെയും കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണ വിതരണത്തിനായി അരിയും മറ്റ് അനുബന്ധ സാധനങ്ങളും സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. യൂണിഫോം, പാഠപുസ്തക വിതരണവും പൂർത്തിയായി വരികയാണ്. വിരമിക്കൽ, ദീർഘകാല അവധികൾ എന്നിവ കാരണമായി വരുന്ന അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിന് എല്ലാ പൊതു വിദ്യാലയങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നൽകുന്നതിനുള്ള അനുമതികൾ നൽകിക്കഴിഞ്ഞതായി ഡി.ഇ.ഒ അറിയിച്ചു. വിവിധ അദ്ധ്യാപക, അനദ്ധ്യാപക തസ്തികയിലുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് റാങ്ക്ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികളും പൂർത്തിയായി വരുന്നു.

ഫിറ്റ്നസ് പരിശോധന
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുകയും അതുമായി ബന്ധപ്പെട്ട ഡ്രൈവർമാർ, ആയമാർ, ഓഫീസർമാർ, അദ്ധ്യാപകർ എന്നിവർക്ക് ആർ.ടി.ഒ തലത്തിൽ പരിശീലനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.