തിരുവനന്തപുരം:1999-2003 കാലയളവിൽ ജോലി ചെയ്ത് 2013 -ൽ പുനർനിയമനം ലഭിച്ച എല്ലാ ഭിന്നശേഷി ജീവനക്കാരുടെയും സർവീസ് റഗുലറൈസ് ചെയ്ത് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഭിന്നശേഷി സൂപ്പർ ന്യൂമററി എംപ്ലോയീസ് കോഓർഡിനേഷൻ കമ്മിറ്റിയുടെ 50-ാമത് സംസ്ഥാന കമ്മിറ്റി ഓൺലൈൻ യോഗത്തിൽ ഭാരവാഹികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരായ സൂപ്പർന്യൂമററി ജീവനക്കാർ സർവീസിൽ പ്രവേശിച്ച് ഒമ്പത് വർഷമായിട്ടും സർവീസ് ആനുകൂല്യങ്ങൾ ലഭ്യമാകാത്തതിനാൽ അവരുടെ സർവീസ് റഗുലറൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവരവരുടെ വീടുകളിൽ അരമണിക്കൂർ വൈദ്യുതി അണച്ച് ദീപം തെളിയിച്ച് കാമ്പെയിൻ നടത്തിയെന്ന് സംസ്ഥാന സെക്രട്ടറി ഗീത സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |