SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.26 AM IST

കേരള ബി2ബി മീറ്റ്: വ്യാപാർ 2022 മേള 16 മുതൽ കൊച്ചിയിൽ

vyapar

കൊച്ചി: ഫിക്കിയുടെ സഹകരണത്തോടെ സംസ്ഥാന വ്യവസായ, വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മേളയായ 'വ്യാപാർ 2022" 16 മുതൽ 18വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ എം.എസ്.എം.ഇ സംരംഭങ്ങളുടെ ഉത്‌പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.

സംസ്ഥാനത്തിന്റെ പുറത്തുനിന്ന് എത്തുന്നവർക്ക് കേരളത്തിലെ ഉത്‌പന്നങ്ങൾ പരിചയപ്പെടാനും സംരംഭകരുമായ കൂടിക്കാഴ്‌ച നടത്താനും അവസരമുണ്ടാകും. ഭക്ഷ്യസംസ്കരണം, ഹാൻഡ്‌ലൂം, ടെക്‌സ്‌റ്റൈൽസ്, റബർ, കയർ, ആയുർവേദം, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കരകൗശലം തുടങ്ങിയ മേഖലകളിലെ സംരംഭകരാണ് മേളയിൽ സംബന്ധിക്കുക. വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://kbm2022sb.keltron.org/public/index.php/buyer ഫോൺ : 0484-4058041/42.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VYAPAARI, B2B
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.