കൊച്ചി : ഒരു രൂപയുടെ നാണയമിട്ടാൽ ഒരു ലിറ്റർ ശുദ്ധജലം . തോപ്പുംപടി കൊച്ചിൻ ഫിഷറിസ് ഹാർബറിലെ (സി.എഫ്.എച്ച് )മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണ് ജല എ.ടി.എമ്മുകൾ (വാട്ടർ കിയോസ്കക്കുകൾ) സ്ഥാപിച്ചിരിക്കുന്നത്. സി.എഫ്.എച്ചിലെ ജല എ.ടി.എം കൊച്ചിൻ ഷിപ്പയാർഡ് ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 7.2 ലക്ഷം രൂപയാണ് ഇതിന്റെ നിർമ്മാണചെലവ്. കൊച്ചിൻ ഷിപ്പയാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 6.2 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ചീഫ് മെക്കാനിക്കൽ എൻജിനിയർ വി.തുരാരിപാണ്ഡ്യൻ, സെക്രട്ടറി പ്രേമകുമാരി, പരിതോഷ്ബാല, എസ്.കെ. സാഹു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |