പള്ളുരുത്തി: കേരള ഹിന്ദു ഒഫ് നോർത്ത് അമേരിക്കയുടെ സ്നേഹ സമ്മാനം അമ്മ കൈനീട്ടം പദ്ധതിയുടെ ഭാഗമായി ഹിന്ദു ഐക്യവേദി, മഹിളാ ഐക്യവേദി കൊച്ചി താലൂക്കിന്റെ സഹകരണത്തോടെ നിർദ്ധനരായ അമ്മമാർക്ക് പെൻഷൻ വിതരണം ചെയ്തു. ശ്രീ ഭവാനീശ്വര മഹാക്ഷേത്ര മേൽശാന്തി മധു, പള്ളുരുത്തി ശ്രീ ഭവാനീശ്വര ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ രമണി സരസൻ വ്യാസപുരം, ദേവയാനി എസ്.പി പുരം എന്നിവർക്ക് തുക നൽകി. ടി.പി.പത്മനാഭൻ, പി.പി.മനോജ്, പി.വി.ജയകുമാർ, എം.എച്ച്. ഭഗവൽ സിംഗ്, രാഗിണി തുളസിദാസ്, രമണി മോഹനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |