SignIn
Kerala Kaumudi Online
Friday, 19 April 2024 9.19 AM IST

സിസോദിയയുടെ അറസ്റ്റിന് നീക്കം, ഞങ്ങളെ ഒരുമിച്ച് ജയിലിലടയ്ക്കൂ; മോദിയോട് കേജ്‌രിവാൾ

kej

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ നീക്കമെന്നും എല്ലാ ആം ആദ്മി നേതാക്കളെയും പ്രധാനമന്ത്രി ജയിലിൽ അടയ്ക്കട്ടെയെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ഇത്തരത്തിൽ നിരന്തരം വേട്ടയാടുന്ന രീതിയാണെങ്കിൽ എങ്ങനെ പൊതുപ്രവർത്തനം നടത്താൻ കഴിയും. ജയിലിലാവുന്നതിൽ തങ്ങൾക്ക് ഭയമില്ല. ഡൽഹിയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണെന്നും കേജ്‌രിവാൾ പറഞ്ഞു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നും കള്ളക്കേസ് ചുമത്താൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിവ് ലഭിച്ചിട്ടുണ്ട്. സത്യേന്ദ്ര ജെയിനിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നെന്ന് ജനുവരിയിൽ ഞാൻ പറഞ്ഞിരുന്നു. 18 ലക്ഷം കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ ക്ളാസ് മുറികളും മറ്റും നിർമ്മിക്കാൻ നടപടി സ്വീകരിച്ച സിസോദിയ അഴിമതിക്കാരനാണോയെന്ന് അവരുടെ രക്ഷിതാക്കളോട് ചോദിക്കുക. രാജ്യത്തിന് ബഹുമതി കൊണ്ടുവന്ന ഒരാളെ അറസ്റ്റ് ചെയ്യുകയാണോ അതോ ബഹുമതി നൽകുകയാണോ വേണ്ടതെന്നും കേജ്‌രിവാൾ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEJRIVAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.