പയ്യന്നൂർ : കേരളത്തിലെയും കർണ്ണാടകയിലെയും വിവിധ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് പടന്ന സ്വദേശി നൂർ മുഹമ്മദിനെ (40) പതിനൊന്ന് വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസ് പിടികൂടി.
പതിനൊന്ന് വർഷം മുൻപ് പയ്യന്നൂരിലെ വാഹന മോഷണ കേസിൽ പ്രതിയായ ഇയാൾ , കാഞ്ഞങ്ങാട്, ബേക്കൽ, ചക്കരക്കൽ എന്നീ സ്റ്റേഷനുകളിലെയും കൂടാതെ കർണാടകയിലും ഏതാനും കേസുകളിലും പ്രതിയാണ്. പടന്നയിലെ വീടുമായി ബന്ധപ്പെട്ടതായുള്ള സൂചനയെ തുടർന്ന് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ഈയാളെ പിടി കൂടാനായത്.എസ്.ഐ പി.വിജേഷ് , എ.എസ്.ഐ. എ.ജി.അബ്ദുൾറൗഫ്, സി.പി.ഒ. ഉമേശൻ എന്നിവരാണ് ഈയാളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |