SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.29 PM IST

ആറ് വർഷം മുൻപ് കാണാതായ ഒഡീഷ സ്വദേശിയെ കണ്ടെത്തി

photo-1-
അച്ഛനും അമ്മാവനുമൊപ്പം പ്രദീപ്

കണ്ണൂർ: ആറ് വർഷം മുൻപ് കാണാതായ ഒഡീഷ സ്വദേശിയെ വളപട്ടണം പൊലീസ് കണ്ടെത്തി. ആറു വർഷം മുൻപ് വീട് വിട്ടിറങ്ങിയ പ്രദീപി ( 24) നെയാണ് വളപട്ടണം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിജയ് ഭരത് റെഡ്ഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രദീപിനെ അന്വേഷിച്ചെത്തിയ അച്ഛനും അമ്മാവനും വളപട്ടണം സ്റ്റേഷനിലെത്തി എ‌.എസ്‌.പിയെ കണ്ടു പരാതി അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. പ്രദീപിന്റെ ഫോട്ടോ വച്ച് എസ്.എസ്.പി നടത്തിയ അന്വേഷണത്തിൽ ചിറക്കൽ കൊല്ലറത്തിക്കൽ എന്ന സ്ഥലത്ത് പസഫിക് ആഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച പ്രദീപിനെ അച്ഛനെ ഏല്പിച്ചു. അന്വേഷണസംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ, നികേഷ് എന്നിവരുമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.