SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.50 PM IST

കയർ മേഖലയിൽ സമരം ശക്തം

mk

ആലപ്പുഴ: ചെറുകിട കയർ ഉത്പാദക സംഘടനകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ, ആലപ്പുഴ എൻ.സി ജോൺ കമ്പനിയിലേക്ക് നടത്തിയ മാർച്ചും ധർണയും സമരസമിതി ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ കെ.ആർ.രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.പി.പവിത്രൻ, പി.എൻ.സുധീർ, വി.എ.ജോസഫ്, ഡി.സുനിൽകുമാർ, എം.അനിൽകുമാർ, വി.എം.ഹരിഹരൻ, ജമീലാ പുരുഷോത്തമൻ, സതീശൻ, പി.ചിദംബരൻ, രമേശൻ എന്നിവർ സംസാരിച്ചു.

കയർ കയറ്റുമതിക്കാർക്ക് ആവശ്യമായ ഉത്പന്നങ്ങൾ കയർ കോർപറേഷനിൽ നിന്നും വാങ്ങുക, കയർ മേഖലയിലെ ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക, കയർ ഇതര ഉത്പന്നങ്ങളുടെ വെട്ടിക്കുറച്ച സർവ്വീസ് ചാർജ്ജ് പുനഃസ്ഥാപിക്കുക, എം.ഡി.എ കുടിശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 8000 ത്തോളം ചെറുകിട കയർ ഫാക്ടറി ഉടമകൾ കഴിഞ്ഞ 25 മുതൽ ഫാക്ടറികൾ അടച്ചിട്ട് സമരത്തിലാണ്. ഇന്ന് ചേർത്തല ഇന്ത്യൻ എംമ്പോറിയം, കയർ ഫ്ലക്‌സ് എന്നീ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും.

മന്ത്രി ഇടപെടണം : യു.ടി.യു.സി

ചെറുകിട ഫാക്ടറി ഉടമകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമാകാത്ത സാഹചര്യത്തിൽ അടിയന്തരമായി സർക്കാരും കയർ വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ട് ന്യായമായ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ദി ആലപ്പി ഡിസ്ട്രിക്ട് കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (യു.ടി.യു.സി) പ്രസിഡന്റ് ബി.രാജശേഖരനും, ജനറൽ സെക്രട്ടറി സി.എസ്.രമേശനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കയർ പ്രോജക്ട് ഓഫീസിന് മുന്നിൽ ധർണ നടത്തും

കയർ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് കയർമേഖലയിൽ പണിമുടക്കും ധർണയും നടത്തുമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ അറിയിച്ചു. കയർ പ്രോജക്ട് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.