SignIn
Kerala Kaumudi Online
Friday, 19 April 2024 9.36 PM IST

യുദ്ധമുഖത്തുനിന്ന് കളിക്കളത്തിൽ ,വിജയവുമായി യുക്രെയ്ൻ

ukrine

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുക്രെയ്ൻ സ്കോട്ട്ലാൻഡിനെ 3-1ന് തോൽപ്പിച്ചു

ഞായറാഴ്ച പ്ളേ ഓഫ് ഫൈനലിൽ വേയ്ൽസിനെ നേരിടും

ഗ്ളാസ്ഗോ : റഷ്യൻ അധിനിവേശത്തിന്റെ കെടുതികൾ മറക്കാൻ കളിക്കളത്തിൽ നേടിയ മിന്നുന്ന വിജയവുമായി യുക്രെയ്ൻ. കഴിഞ്ഞരാത്രി നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് സ്കോട്ട്ലാൻഡിനെയാണ് യുക്രെയ്ൻ തോൽപ്പിച്ചത്. ഇതോടെ ഞായാറാഴ്ച നടക്കുന്ന പ്ളേ ഓഫ് ഫൈനലിന് യുക്രെയ്ൻ യോഗ്യത നേടി. ഈ മത്സരത്തിൽ വിജയിച്ചാൽ ഖത്തർ ലോകകപ്പിൽ യുക്രെയ്ന് കളിക്കാം.

റഷ്യയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ മാറ്റിവച്ചിരുന്ന യുക്രെയ്ന്റെ മാർച്ചിലെ ലോകകപ്പ് യോഗ്യതാ മത്സരമാണ് കഴിഞ്ഞ ദിവസം സ്കോട്ട്ലാൻഡിലെ ഹാംപ്ടൺ പാർക്കിൽ നടന്നത്.33-ാം മിനിട്ടിൽ യാർമൊലെങ്കോ,49-ാം മിനിട്ടിൽ യാരംചുക്,90+5-ാം മിനിട്ടിൽ ഡോവ്ബിക്ക് എന്നിവർ നേ‌ടിയഗോളുകൾക്കാണ് യുക്രെയ്ൻ ഡെൻമാർക്കിനെതോൽപ്പിച്ചത്. 79-ാം മിനിട്ടിൽ മക് ഗ്രിഗോറാണ് സ്കോട്ട്ലാൻഡിന്റെ ആശ്വാസ ഗോൾ നേടിയത്.

യുദ്ധത്തെത്തുടർന്ന് മാസങ്ങളായി യുക്രെയ്നിൽ ആഭ്യന്തര ക്ളബ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നില്ല. ഈ ക്ളബുകളിൽ നിന്നുള്ള ആറ് താരങ്ങളുമായാണ് ദേശീയ ടീം സ്കോട്ട്‌ലാൻഡിനെ നേരിടാനെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UKRINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.