കൊല്ലം: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന സിവിൽ സർവീസ് അക്കാഡമി കൊല്ലം സെന്ററിൽ 2022-23 ബാച്ചിലെ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അഫ്സാന പർവീൻ നിർവഹിച്ചു. സെന്റർ കോ ഓർഡിനേറ്റർ പ്രൊഫ. എ. ഹാഷിമുദീൻ അദ്ധ്യക്ഷനായി. ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, കേരള സർവകലാശാല സെനറ്റ് അംഗം എസ്.ഷാജിത, അക്കാഡമി സീനിയർ ഫാക്കൽറ്റി കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. 7 വരെ ജില്ലാ പൊലീസ് കമ്മിഷണർ ടി. നാരായണൻ, ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ്.കെ.യുസഫ്, സബ് കളക്ടർ ചേതൻ കുമാർ മീണ, അസി. പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് എന്നിവർ ഓറിയന്റേഷൻ ക്ലാസുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |