SignIn
Kerala Kaumudi Online
Saturday, 20 April 2024 2.22 AM IST

ഹരിതകേരളം തുരുത്തുകൾ

കൊല്ലം: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ജില്ലയിൽ ഈ വർഷം ജൈവ വൈവിദ്ധ്യത്തിന്റെ അതിജീവനത്തിനായി എട്ട് ഏക്കറിൽ 150 പച്ചത്തുരുത്തുകൾ ആരംഭിക്കും.

ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകൾ നടപ്പാക്കുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പച്ചത്തുരുത്തുകൾ ഈ വർഷം ആരംഭിക്കുന്നത്.

വിദ്യാലയങ്ങൾക്ക് പുറമേ സർക്കാർ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയിലും പച്ചത്തുരുത്ത് ആരംഭിക്കുന്നുണ്ട്. ആവശ്യമായ തൈകൾ തൊഴിലുറപ്പ് പദ്ധതി പ്രകാരവും സോഷ്യൽ ഫോറസ്ട്രിയിൽ നിന്നാണ് ലഭ്യമാക്കുന്നത്. പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ പരിധിയിലെ കില സി.എച്ച്.ആർ.ഡിയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ 5ന് രാവിലെ 11ന് നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.