തിരുവനന്തപുരം:ഗാനമേളകളുടെ രാജകുമാരൻ ഇടവ ബഷീറിന് ഭാരത് ഭവനും പ്രേംനസീർ സുഹൃത് സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓർമ്മത്തിരമാലകൾ എന്ന പേരിൽ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ കൂട്ടായ്മ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അനുശോചന സന്ദേശം അവതരിപ്പിച്ചു. വി.എസ്.ശിവകുമാർ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ അനുശോചന പ്രഭാഷണം നടത്തി.ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഗായകരായ പന്തളം ബാലൻ, പ്രവാസി ബന്ധു അഹമ്മദ്, എസ്.അമീറുദീൻ ലബ്ബ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, ഭാരത് ഭവൻ നിർവാഹക സമിതി അംഗം റോബിൻ സേവ്യർസ, ഷംനാദ് ജമാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |