കോട്ടയം. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഫലവൃക്ഷതൈ വിതരണവും മികച്ച കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും ജൈവ പഞ്ചായത്തുകളെയും ആദരിക്കലും പുരസ്കാര വിതരണവും നാളെ അഞ്ചിന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ഫലവൃക്ഷതൈ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. എം.എൽ.എ.മാരായ ഉമ്മൻ ണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |