നാല്പത്തിആറുവയസ് പിന്നിടുമ്പോഴും മലയാളത്തിനും പരിചിതയായ തെന്നിന്ത്യൻ താരം പ്രഗതി വർക്കൗട്ടിൽ സജീവം . തന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളും പ്രഗതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇൗ പ്രായത്തിലും ഫിറ്റ്നസിൽ പ്രഗതി കാട്ടുന്ന അർപ്പണ മനോഭാവം ആരാധകരെ അദ്ഭുതപ്പെടുത്തുന്നു. ഒരു മില്യൺ പേരാണ് പ്രഗതിയുടെ വർക്കൗട്ട് വീഡിയോ കണ്ടത്. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രഗതി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കീർത്തനം എന്ന ചിത്രത്തിൽ മുകേഷിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |