ആശുപത്രി കിടക്കയിൽനിന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ
വെടിക്കെട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ നിലവിളക്കിലെ എണ്ണ വീണു പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. പ്ളാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ.... പല പല വാർത്തകളും അഭ്യൂഹങ്ങളുംകേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസേഞ്ച് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ചിത്രം പങ്കുവയ്ക്കുന്നത്. കുറച്ചു ദിവസത്തെ വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടൻ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ് നേഹത്തിനും കരുതലിനും നന്ദി . വിഷ്ണു ഉണ്ണിക്കൃഷ്ണൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |