SignIn
Kerala Kaumudi Online
Friday, 19 April 2024 2.38 PM IST

മേയറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം

flood

കോഴിക്കോട്: മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി മേയറുടെ അദ്ധ്യക്ഷതയിൽ മേയർ ചേംബറിൽ വെച്ച് വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. മാവൂർ റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി മുതൽ ഡ്രെയിനേജ് തുറന്ന് വൃത്തിയാക്കുന്നതിന് തീരുമാനമെടുത്തു. പല ഡ്രെയിനേജുകളിലൂടെയും വിവിധ വകുപ്പുകളുടെ കേബിളുകൾ കടന്നു പോകുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിന് കാരണമാവുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മാവൂർ റോഡ്, രാംമോഹൻ റോഡ്, പാവമണി റോഡ്, ഫ്രാൻസിസ് റോഡ്, പാളയം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നീ റോഡുകളിലെ ഡ്രെയിനേജുകൾ പ്രീ മൺസൂൺ വർക്കിൽ ഉൾപ്പെടുത്തി വൃത്തിയാക്കുന്നതിന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ റോഡിലും പി.വി.എസ് ഹോസ്പിറ്റലിന് മുന്നിലൂടെയുള്ള ഡ്രെയിനേജിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പി.വി.എസ് ഹോസ്പിറ്റലിന് എതിർവശത്ത് റെയിലിന് പടിഞ്ഞാറ് വശത്തെ എ.ജി റോഡിലൂടെയുള്ള ഡ്രെയിൻ ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലൂടെ കല്ലായിപ്പുഴയിലേക്ക് എത്തിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാർ അംഗീകാരത്തിന് അയക്കുന്നതിന് തീരുമാനിച്ചു.

ആവിയിൽ തോട്, വെള്ളയിൽ തോട് എന്നിവയുടെ അതിരുകൾ വലിയ തോതിൽ കൈയേറിയതായി നേരിട്ട് സ്ഥലപരിശോധന നടത്തിയപ്പോൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവിടെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് അടിയന്തിരമായി പ്രത്യേക സർവേ നടത്തും. അതിന് മുമ്പായി ഇക്കാര്യം ചർച്ച ചെയ്യുന്നതിന് പ്രാദേശികനേതാക്കളുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചുചേർക്കും. നാഷണൽ ഹൈവേ ബൈപ്പാസിന്റെ പ്രവൃത്തിയുടെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതിനാൽ കൾവെർട്ടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനാലുള്ള വെള്ളപ്പൊക്കം പരിഹരിക്കുന്നതിന് നാഷണൽ ഹൈവേയ്ക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു. പുതിയറ പാലത്തിലെ ബ്ലോക്ക് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും കടൽ ഭിത്തി നിർമാണ പ്രവൃത്തി നടത്തുന്നതിനും കടലിലേക്കുള്ള തോടുകളിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻമാർ, ഡെപ്യൂട്ടി കളക്ടർ ബിന്ദു.എസ്, ട്രാഫിക് അസി.പൊലീസ് കമ്മീഷണർ പ്രകാശൻ പടന്നയിൽ, കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ, പൊതുമരാമത്ത് റോഡ്‌സ്, നാഷണൽ ഹൈവേ, ഇറിഗേഷൻ, ഹാർബർ എൻജിനീയറിംഗ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, മൈനർ ഇറിഗേഷൻ, ബി.എസ്.എൻ.എൽ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.