കോഴിക്കോട്: 'നട്ടു വളർത്താം നേട്ടം കൊയ്യാം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. പാണക്കാട് നടക്കുന്ന ചടങ്ങിൽ സംസ്ഥാന,ജില്ലാ നേതാക്കൾ പങ്കെടുക്കും. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണം, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ, തൈ വിതരണം, വിത്ത് വിതരണം, യൂണിറ്റുകളിൽ സ്നേഹമര സമർപ്പണം, മേഖലകളിൽ ആഗ്രോപാർക്ക്, കാമ്പസുകളിൽ പച്ചപ്പ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |