SignIn
Kerala Kaumudi Online
Thursday, 25 April 2024 10.33 PM IST

മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ച് കള്ളൻ കടന്നു

ഉദിയൻകുളങ്ങര: വീടിന്റെ ജനൽ പൊളിച്ച് മുറിയിൽ കയറിയ കള്ളൻ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ച് കടന്നു. കുന്നത്തുകാൽ മാണിനാട് കല്ലറത്തലവീട്ടിൽ രഘുവരൻ നായരുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി വീടിന്റെ ജനൽപൊളിച്ച് മോഷണം നടന്നത്. രാത്രി 2.45 ഓടെയാണ് കള്ളൻ മാല പിടിച്ചുപറിച്ചതെന്ന് വീട്ടുകാർ പറയുന്നു. രഘുവരൻ നായരുടെ മകൾ ഗോകുലയുടെ (19) ഒന്നേകാൽ പവന്റെ സ്വർണമാലയാണ് പിടിച്ചുപറിച്ചത്.

മുറിയിലെ ജനൽ കമ്പി ഇളക്കി മാറ്റി മുറിയിൽ കടന്ന ശേഷം ഉറങ്ങിക്കിടന്ന ഗോകുലയുടെ സ്വർണമാല പിടിച്ചുപറിക്കുകയായിരുന്നു. ഉറക്കമുണർന്ന യുവതി കള്ളനെ കണ്ട് മാലയിൽ പിടിമുറുക്കിയതോടെ മാലയുടെ ലോക്കറ്റ് ഒഴിച്ചുള്ള ഭാഗം പൊട്ടിച്ചെടുത്ത് കള്ളൻ കടന്നു കളയുകയായിരുന്നു. പിടിവലിയിൽ യുവതിയുടെ കൈയ്ക്ക് പരിക്കുണ്ട്. കള്ളൻ മുഖം തോർത്ത് കൊണ്ട് മറച്ചിരുന്നുവെന്ന് ഗോകുല പറഞ്ഞു.

തുടർന്ന് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം റൂറൽ സ്‌ക്വാഡും ഷാഡോ പൊലീസും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ സമീപത്തെ റോഡിലൂടെ പ്രധാന റോഡ് വരെ എത്തി മടങ്ങി. സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽ കുമാർ, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ശ്യാമളാദേവി, ഐശ്വര്യ, സജൻ, പ്രഭുലചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POOVAR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.