മണ്ണാർക്കാട്: നിയോജക മണ്ഡലത്തിലെ അഞ്ച് പോൾ മൗണ്ടഡ് വൈദ്യുത വാഹന ചാർജ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കും. മണ്ണാർക്കാട് മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിക്കും. കോടതിപ്പടി (മണ്ണാർക്കാട് പി.ഡബ്ല്യുയു ഓഫീസിന് സമീപം), നെല്ലിപ്പുഴ ( ദാറുന്നജാത്ത് യത്തീംഖാന സ്കൂളിന് സമീപം), വട്ടമ്പലം (മദർ കെയർ ഹോസ്പിറ്റലിന് സമീപം), അലനല്ലൂർ (എൻ.എസ്.എസ് സ്കൂളിന് സമീപം), അഗളി ( ഗവ. ഹോസ്പിറ്റലിന് സമീപം) എന്നീ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |