SignIn
Kerala Kaumudi Online
Thursday, 18 April 2024 9.21 PM IST

സ്വാതന്ത്ര്യ സമര സ്മാരക ഭൂമിയിലെ നിർമ്മാണം നിറുത്താൻ ഉത്തരവ്

vvvvv

തിരൂർ: ജില്ലയിലെ സ്വാതന്ത്ര്യസമര സ്മാരക ഭൂമിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണം നിറുത്തിവയ്ക്കാൻ പൊന്നാനി മുൻസിഫ് മജിസ്‌ട്രേട്ട് എം.ആർ.ദിലീപ് ഉത്തരവിട്ടു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിനു വേണ്ടി വിശ്രമമന്ദിരം എന്ന പേരിൽ നടക്കുന്ന പൊതുകക്കൂസുകളുടെ നിർമ്മാണം രാജ്യതാത്പര്യത്തിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരൂർ നഗരസഭ സെക്രട്ടറിയെ പ്രതിചേർത്ത് തിരൂർ ദിനേശ് ഫയൽ ചെയ്ത കേസിലാണ് ഇടപെടൽ. തിരൂരിൽ മുൻസിഫ് ഇല്ലാത്തതിനാലാണ് ഹർജി അടിയന്തരമായി പൊന്നാനി കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹർജിക്കാരനു വേണ്ടി അഡ്വ.പി.ശ്രീഹരി ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, STOP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.