കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 45-ാമത് വാർഷിക പ്രതിനിധി സമ്മേളനം കൊല്ലത്തുവച്ച് വിപുലമായി നടത്താൻ പ്രസിഡന്റ് എം. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
മരംകയറ്റ തൊഴിലാളികൾക്ക് അപകടവും അപകടമരണവും സംഭവിക്കുമ്പോൾ നൽകുന്ന ധനസഹായം വർദ്ധിപ്പിക്കുക, മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിക്കുക, വിവിധ ബോർഡുകളിൽ സാമുദായികാംഗങ്ങളെ ഉറപ്പാക്കൽ എന്നിവ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഹരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ പാച്ചല്ലൂർ ശ്രീനിവാസൻ, എൻ.സുരേന്ദ്രബാബു, കെ. വിജയകുമാർ, പുരവൂർ രഘുനാഥൻ, വി.ബാബു, പി. ബാബു, കെ. സദാനന്ദൻ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |