SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 AM IST

അതിജീവിതയായ നടിക്ക് ഇനി ആശ്വസിക്കാം; ഉമാതോമസിന്റെ പ്രതിപക്ഷത്തേക്കുള്ള വരവ് വെറുതേയാകില്ല

uma

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം പിണറായി വിജയൻ എന്ന കേരളത്തിന്‍റെ ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണെന്ന് കെകെ രമ പ്രതികരിച്ചു.

ഉമ തോമസിന്റെ വിജയം സഹതാപ തരംഗമായി ചിത്രീകരിക്കാൻ ചില എൽ.ഡി.എഫ് നേതാക്കളടക്കം ശ്രമിക്കുന്നത് ശരിയല്ല. പ്രതിപക്ഷത്ത് ഉമ വരുന്നത് അതിജീവിത ഉൾപ്പെടെയുള്ള വനിതകൾക്കു വേണ്ടി നിയമസഭയിലെ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയിൽ നേതൃത്വം കൊടുത്തിരുന്നത്. മന്ത്രിമാരും എം.എൽ.എമാരും ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. കെ റെയിൽ ഉൾപ്പെടെയുള്ള വികസനമെന്ന അജണ്ടയാണ് സർക്കാർ മുന്നോട്ടുവെച്ചത്.

എന്നാൽ, ഇതല്ല വികസനമെന്നും ഇത്തരം ജനവിരുദ്ധ നിലപാടുകൾ ജനം അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രമ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.