SignIn
Kerala Kaumudi Online
Friday, 19 April 2024 11.55 AM IST

പരിസ്ഥിതിയെ ചേർത്തുനിർത്തി ദർശനം വായനശാല

1
മിയോവാക്കി മാതൃകയിൽ ദർശനം വായനശാല മെഡിക്കൽ കോളേജ് കാമ്പസിൽ ഉണ്ടാക്കിയെടുത്ത സൂക്ഷ്മവനം

കോഴിക്കോട്: വായിച്ച് വളരാൻ വഴിയൊരുക്കുന്നിടമാണ് വായനശാല. എന്നാൽ കാളാണ്ടിതാഴം ദർശനം വായനശാലയ്ക്ക് ഇങ്ങനെയൊരു വിശേഷണത്തിനേക്കാൾ കൂടുതൽ ചേരുക മരങ്ങൾക്ക് വളരാൻ വഴിയൊരുക്കുന്ന ഇടമെന്നാണ്. 1994ൽ ആരംഭിച്ച ഈ വായനശാലയുടെ നേതൃത്വത്തിൽ ഇതുവരെ നട്ടത് ആയിരക്കണക്കിന് മരങ്ങൾ. കേവലം നട്ട് കടമ നിർവഹിക്കുക മാത്രമല്ല,​ പരിചരണവും കൃത്യമായി ഇവർ ചെയ്യുന്നു. വായനശാലയിലെ 600 അംഗങ്ങളും പലവിധ പിന്തുണയുമായി ഒപ്പമുണ്ട്. 15 സ്ത്രീകൾ അടങ്ങുന്ന കോർ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിസ്ഥിതിയ്ക്കായി വർഷം മുഴുവൻ നടത്തുന്ന പ്രവർത്തനങ്ങളിലാണ് ദർശനം ആദ്യം മുതലേ കൈവെച്ചിട്ടുള്ളത്. തൈയും മണ്ണിന്റെ ഘടനയും നോക്കി അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃത്യമായ രീതിയിൽ നട്ട് പരിപാലിക്കുകയാണ് ദർശനം പ്രവർത്തകർ ചെയ്യുന്നത്.

മാനാഞ്ചിറയോട് ചേർന്ന് അൻസാരി പാർക്കിൽ സംസ്ഥാന പരിസ്ഥിതി കാലവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയ്ക്കായി മിയാവാക്കി മാതൃകയിൽ സൂക്ഷ്മവനം നിർമ്മിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭഘട്ടത്തിലാണിപ്പോൾ ദർശനം വായനശാല. ഒരു സെന്റ് സ്ഥലത്ത് പലവിധ വൃക്ഷങ്ങൾ ശാസ്ത്രീയമായി വെച്ചുപിടിപ്പിക്കുന്ന രീതി മുമ്പ് മെഡിക്കൽ കോളേജിലും കാളാണ്ടിതാഴം പെരളാങ്കാവിലും ചെയ്ത് വിജയകരമാക്കിയിരുന്നു. കളാണ്ടിത്താഴത്ത് തന്നെയുള്ള കരുമകൻ കാവിലും മിയാവാക്കി വനം നിർമ്മിക്കാനുള്ള ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ട്. 2016 മുതൽ 2020 വരെ ഊർജസംരക്ഷണത്തിന് നടത്തിയ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എക്‌സലൻസി പുരസ്‌കാരവും ദർശനത്തിന് ലഭിച്ചു.

പ്രസിഡന്റ് ടി.കെ.സുനിൽകുമാർ, സെക്രട്ടറി എം.എ. ജോൺസൺ, സി.പി.ഐ ഷാബി, പി.കെ.ശാലിനി തുടങ്ങിയവരും കവി പി.കെ ഗോപി, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ , ഐ.ടി കോർഡിനേറ്റർ പി സിദ്ധാർത്ഥൻ എന്നിവരെല്ലാം ദർശനത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്.

@ മിയോവാക്കി വനം

ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഒരു വനവത്ക്കരണരീതി. പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിദ്ധ്യമേറിയ ശേഖരം ഒരു ചതുരശ്ര മീറ്ററിൽ 3 - 4 ചെടികൾ എന്ന രീതിയിൽ നടുന്നു. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ ചെടികൾ സൂര്യ പ്രകാശത്തിനും വളത്തിനും വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിലും ആഴത്തിലും വളരാൻ ചെടികൾ ശ്രമിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.