SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.56 AM IST

601ബില്യൺ ഡോളർ കടന്ന് വിദേശനാണയശേഖരം: 3.854 ബില്യൺ ഡോളറിന്റെ കുതിപ്പ്

df

മുംബയ്: രാജ്യത്തെ വിദേശ നാണയശേഖരം 3.854 ബില്യൺ ഡോളർ ഉയർന്ന് 601.363 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട്. മേയ് 27ന് അവസാനിച്ച വാരത്തിലെ കണക്കുകളാണിത്.

തൊട്ടു മുമ്പുള്ള ആഴ്ച്ചയിലെ വിദേശ നാണയശേഖരം 4.230 ബില്യൺ ഡോളർ ഉയർന്ന് 597.509 ബില്യൺ എത്തിയിരുന്നു.
വിദേശ കറൻസി ആസ്തികളിലും (എഫ്.സി.എ) സ്വർണ ശേഖരത്തിലുമുണ്ടായ വർദ്ധനയ്ക്ക് പിന്നാലെയാണ് വിദേശ നാണയശേഖരത്തിലുമുണ്ടായ വർദ്ധന. മേയ് 27ന് അവസാനിച്ച വാരത്തിൽ രാജ്യത്തെ എഫ്.സി.എ 3.61 ബില്യൺ ഉയർന്ന് 539.988 ബില്യൺ ഡോളറിലെത്തി. രാജ്യത്തെ സ്വർണ ശേഖരത്തിന്റെ മൂല്യം 94 മില്യൺ ഡോളർ ഉയർന്ന് 40.917 ബില്യൺ ഡോളറായെന്നും ആർ.ബി.ഐ റിപ്പോർട്ടിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.