SignIn
Kerala Kaumudi Online
Thursday, 28 March 2024 11.20 PM IST

അറബിഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി ശിവൻകുട്ടി

s

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ അറബിഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം അദ്ദേഹം സ്വീകരിച്ചു.

ഭാഷാ അദ്ധ്യാപകരുടെ പാർട്ട്‌ടൈം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കുക, അറബിക് ബിഎഡ്, ഡി.എൽ.എഡ് സെന്ററുകളും സീറ്റുകളും വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ, ട്രഷറർ പി.പി ഫിറോസ്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി, സംസ്ഥാന സെക്രട്ടറി എസ്. നിഹാസ്, സംസ്ഥാന വനിതാ കൺവീനർ സംഗീത റോബർട്ട് തുടങ്ങിയവർ ചേർന്ന് മന്ത്രിക്ക് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARABI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.