തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കും. സംസ്ഥാനത്തെ മൂന്നുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും 1070 സി.ഡി.എസ് തലത്തിലും പ്രതിജ്ഞയെടുക്കും. കുടുംബശ്രീക്ക് കീഴിലുള്ള നാലര ലക്ഷത്തിലേറെ ബാലസഭാംഗങ്ങളും ഇരുപതിനായിരം ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളും പങ്കെടുക്കും.
മലപ്പുറം ജില്ലയിൽ ആറര ലക്ഷം കുടുംബശ്രീ കുടുംബാംഗങ്ങൾ തങ്ങളുടെ വീടുകളിൽ ഓരോ വൃക്ഷത്തൈകൾ നടുന്ന 'ഹരിതം ഹരിതാഭം" കാമ്പെയിനും കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 15 വരെ നീണ്ടു നിൽക്കുന്ന 'വീട്ടിലൊരു ചെറുനാരകം'" കാമ്പെയിനും തുടക്കമിടും. പാഴ്വസ്തുക്കളിൽ നിന്നും കൗതുക വസ്തുക്കൾ നിർമ്മിക്കൽ, മുൻവർഷങ്ങളിൽ നട്ട മരങ്ങൾക്കൊപ്പമുള്ള ഫോട്ടോ എന്നിങ്ങനെ രസകരമായ മത്സരങ്ങൾ പാലക്കാട് ജില്ലാ മിഷൻ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |