SignIn
Kerala Kaumudi Online
Thursday, 28 March 2024 10.43 PM IST

കഴക്കൂട്ടത്ത് സൗജന്യ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പ്

kadakampally

കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാർഗനിർദ്ദേശം നൽകാൻ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ പ്രശസ്‌ത കരിയർ വിദഗ്ദ്ധൻ ഡോ.പി.ആർ. വെങ്കിട്ടരാമൻ, തിരുവനന്തപുരം സബ് കളക്ടർ മാധവിക്കുട്ടി എന്നിവരാണ് ക്ളാസുകൾ നയിച്ചത്. കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. പരീക്ഷയ്‌ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുക, നിർദ്ധനരും മിടുക്കരുമായ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കുക, മികച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളുകളെയും പി.ടി.എ കമ്മി​റ്റിയെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.