SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

കയർ മേഖലയിൽ സർക്കാർ ഇടപെടണം

s

ആലപ്പുഴ: കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ആവശ്യപ്പെട്ടു. കയറിനും കയർ ഉത്പന്നങ്ങൾക്കുള്ള ഓർഡർ സർക്കാർ സ്ഥാപനമായ കയർ കോർപ്പറേഷന് ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കുകയും കയറ്റുമതിക്കാർ ഡിപ്പോ വഴി കയറുത്പന്നങ്ങൾ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്യണം. കയറ്റുമതിക്കാർക്ക് സർക്കാർ ഏജൻസി വഴി നൽകിവരുന്ന 10 ശതമാനം മുതൽ 20 ശതമാനം വരെ സബ്‌സിഡി കൈപ്പറ്റിയിട്ടു പൊതുമേഖല സ്ഥാപനമായ കയർ കോർപ്പറേഷന് ഓർഡർ കൊടുക്കാത്ത നടപടി പ്രതിഷേധാർഹമാണ്. വരുമാനം നിലച്ച തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള തൊഴിലളി സംഘടനകളുടെ സമരത്തിന് ബാബുപ്രസാദ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.