മലപ്പുറം: പെൻഷൻകാരടക്കമുള്ള മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ നിരക്കിൽ അനുവദിച്ചിരുന്ന ഇളവ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നാല് റെയിൽവേ സ്റ്റേഷനുകൾക്ക് മുൻപിൽ ജൂൺ 6ന് ധർണ നടത്തും. ധർണ രാവിലെ 10ന് ആരംഭിക്കും.
നിലമ്പൂരിൽ സംസ്ഥാന സെക്രട്ടറി വി.എ ലത്തീഫും അങ്ങാടിപ്പുറത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.എ ഹരിഹരൻ മാസ്റ്ററും പരപ്പനങ്ങാടിയിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ വീരാനും തിരൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ.എസ് മേനോനും ഉദ്ഘാടനം ചെയ്യും.
കൊവിഡ് കാലത്ത് റെയിൽവേ നിറുത്തലാക്കിയ യാത്രാ നിരക്ക് ഇളവുകൾ പലതും പുനസ്ഥാപിച്ചപ്പോൾ മുതിർന്ന പൗരൻമാരെ അതിൽനിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ, സെക്രട്ടറി കെ.എ. സുന്ദരൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |