SignIn
Kerala Kaumudi Online
Thursday, 28 March 2024 7.42 PM IST

മോദി സർക്കാർ വാർഷികാഘോഷം

modi

കൊല്ലം: മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 15 ദിവസം നീളുന്ന പരിപാടികൾക്ക് തുടക്കമായതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു. ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമവും യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലികൾ സംഘടിപ്പിക്കും. ലഘുലേഖകൾ ഭവനങ്ങളിൽ എത്തിക്കും. ജില്ലാ തലത്തിൽ ഗരീബ് കല്യാൺ യോജന ജനസഭ എന്ന പേരിൽ സമ്മേളനം സംഘടിപ്പിക്കും. ജില്ലാ ജനറൽ സെക്രട്ടറി വിനോദ്, മേഖലാ സെക്രട്ടറി ജിതിൻ ദേവ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ജില്ലയ്ക്ക് കേന്ദ്രത്തിന്റെ കരുതൽ

1. ദേശീയപാത 66ലെ രണ്ട് റീച്ചുകളിലെ നിർമ്മാണത്തിന് 5,539 കോടി

2. കൊല്ലം - തേനി 183 ദേശീയപാത വികസനവും വേഗത്തിലാക്കി

3. ആര്യങ്കാവ് കടമ്പാട്ടുകോണം ഗ്രീൻ ഫീൽഡ് ഹൈവേയ്ക്ക് 2808.52 കോടി

4. ജെൽ ജീവൻ പദ്ധതിയിൽ 3,08,903 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ

5. ആവാസ് യോജന പദ്ധതിയിൽ ജില്ലയിൽ ഈ വർഷം 11039 വീടുകൾ

6. അമൃത് പദ്ധതിയിൽ കൊല്ലം കോർപ്പറേഷന് 253 കോടി രൂപ

7. സ്കൂളുകളിൽ ഉച്ചഭക്ഷണവും അടൽ തിങ്ക് ലാബുകളും

8. ജില്ലയിൽ 3,41,589 കർഷകർക്ക് പ്രതിവർഷം 6000 രൂപ കാർഷിക സഹായം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.