തിരൂരങ്ങാടി: പൊതുപ്രവർത്തകൻ നന്നമ്പ്ര പഞ്ചായത്ത് 11ാം വാർഡ് തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടൻ അബ്ദുൽസലാമിന്റെ മകൻ മുഹമ്മദ് തൻവീറിനെ (22) താനൂർ പൊലീസ് മർദ്ദിച്ചത് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ റസാഖ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ യൂത്ത്ലീഗ് പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
നന്നമ്പ്ര പഞ്ചായത്ത് 11ാം വാർഡ് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് തൻവീറിന് താനൂർ പൊലീസിൽ നിന്നും ക്രൂരമർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താൽ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പൊലീസ് യുവാവിനെ മർദ്ദിച്ചത്. പൊലീസിന്റെ മർദ്ദനത്തിന്റെ ആഘാതത്താൽ യുവാവ് രക്തം ഛർദ്ദിക്കുകയും ആന്തരീകാവയവത്തിന് വരെ പരിക്ക് പറ്റുകയും ചെയ്തിരുന്നു. മേയ് 28നാണ് സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |