കുവൈറ്റ് സിറ്റി : കുവൈറ്റിൽ നേരിയ ഭൂചലനം. ഇന്നലെ തെക്കുപടിഞ്ഞാറൻ കുവൈറ്റിലെ അൽ അഹ്മദിയിൽ ഇന്ത്യൻ സമയം പുലർച്ചെ 6:58നാണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, ഭൂചലനത്തിന്റെ തീവ്രത 5.5 എന്നാണ് യു.എ.ഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |