SignIn
Kerala Kaumudi Online
Friday, 26 April 2024 2.33 AM IST

ഇഗ ഇതിഹാസം

iga

ഇഗ ഷ്വാം​ടെ​ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യൻ

ഫൈനലിൽ കോക്കോ ഗോഫിനെ കീഴടക്കി

വിജയക്കുതിപ്പിൽ വീനസിന്റെ റെക്കാഡിനൊപ്പം ഇഗ

പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം കിരീടത്തിൽ വീണ്ടും പോളണ്ടുകാരി ഇഗ ഷ്വാംടെക്കിന്റെ പൊൻമുത്തം. ഇന്നലെ നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കൻ യുവതാരം കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പർ താരം ഇഗ തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉറപ്പിച്ചത്. 2020ലും ഇഗ വനിതാ സിംഗിസ് ചാമ്പ്യനായിരുന്നു.

ഇന്നലത്തെ ജയത്തോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തുടർച്ചയായി ഏറ്റവും കൂടൂതൽ മത്സരങ്ങൾ ജയിച്ച താരമെന്ന വീനസ് വില്യംസിന്റെ റെക്കാഡിനൊപ്പമെത്താനും ഇരുപത്തിയൊന്നുകാരിയായ ഇഗയ്ക്കായി. ഇന്നലത്തെ ഫൈനലോടെ തോൽവി അറിയാതെ ഇഗ 35 മത്സരങ്ങൾ പൂർത്തിയാക്കി.

തന്റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് ഫൈനലിനിറങ്ങിയ പതിനെട്ടുകാരിയായ കോക്കോയ്ക്ക് ഒരവസരവും നൽകാതെ ഇഗ കത്തിക്കയറുകയായിരുന്നു. പിഴവുകളൊന്നും വരുത്താതെ 68 മിനിട്ടിൽ 6-1, 6-3ന് അനായാസം ഇഗ ജയിച്ചു കയറി. നീളൻസർവുകളും സ്മാഷുകളുമാി ഇഗ നിറഞ്ഞാടിയപ്പോൾ 23 അൺഫോഴ്സ്ഡ് എററുകളും മൂന്ന് ഡബിൾ ഫാൾട്ട്‌സും വരുത്തിയ കോക്കോ തന്റെ പിഴുകളെയോർത്ത് മത്സരശേഷം വിതുമ്പി.

കോക്കോയ്ക്ക് വീണ്ടും പ്രതീക്ഷ

സിംഗിസിൽ തോറ്റെങ്കിലും വനിതാ ഡബിൾസിൽ കിരീട പ്രതീക്ഷയുണ്ട് കോക്കോ ഗോഫിന്. ഇന്ന് നടക്കുന്ന വനിതാ ഡബിസ് ഫൈനലിൽ കോക്കോയും നാട്ടുകാരി ജസ്സിക്ക പെഗുലയും കരോളിൻ ഗാർസിയ- ക്രിസ്റ്റിന മ്ലാഡെനോവിക്ക് സഖ്യത്തെ നേരിടും.

10

ഫ്രഞ്ച് ഓപ്പൺ കിരീടം ഒന്നിൽക്കൂടുതൽ തവണ നേടുന്ന പത്തമത്തെ വനിതാ താരമാണ് ഇഗ

3

കോക്കോയ്ക്ക് എതിരെ ഇതുവരെ നേർക്കു നേർവന്ന മൂന്ന് മത്സരങ്ങളിലും ഇഗയ്ക്ക് ജയം നേടാനായി.

യുക്രെയിനെ ചേർത്തുപിടിച്ച് ഇഗ

കിരീടം നേടിയ ശേഷം കോർട്ടിൽ നടത്തിയ പ്രസംഗത്തിൽ റഷ്യൻ അധിനിവേശത്തെ സർവശക്തിയുമെടുത്ത് തടയാൻ ശ്രമിക്കുന്ന യുക്രയിനെ ചേർത്ത് പിടിച്ച് ഇഗ. ശക്തമായി തുടരുക യുക്രെയിയിൻ, ഇപ്പോഴും യുദ്ധം അവിടെ നടന്നു കൊണ്ടിരിക്കുകയാണ്, ധീരതയോടെ നിലനിൽക്കുക - ഇഗ പറഞ്ഞു. ഗാലറി എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഇഗയുടെ വാക്കുകളെ വരവേറ്റത്. ടൂർണമെന്റിലുടനീളം അയൽക്കാരായ യുക്രെയിന്റെ പതാകയുടെ കഷ്ണം തന്റെ തൊപ്പിയിൽ കുത്തിയാണ് ഇഗ കളിക്കാനിറങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IGA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.