കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ എറണാകുളം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം കൊച്ചി പോർട്ട് അതോറിട്ടി ചെയർപേഴ്സൺ ഡോ.എം. ബീന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ലതികാ പണിക്കർ, ലയൺസ് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, സെക്രട്ടറി ദീപ്തി വിജയകുമാർ, റീജിയണൽ ചെയർമാൻ ഷാജി തോമസ്, സോൺ ചെയർമാൻ ബോബി കുര്യൻ, പി.ടി.എ പ്രസിഡന്റ് ഷിബു ചാക്കോ, സെക്രട്ടറി യേശുദാസ് വേണാട്ട്, ജോയിന്റ് സെക്രട്ടറി സി. ചാണ്ടി, വി.എസ്. അനുജ, പി.കെ. ജോസഫ്, പസി പോൾ, രാധാകൃഷ്ണൻനായർ, ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |