SignIn
Kerala Kaumudi Online
Friday, 19 April 2024 3.57 AM IST

ബോട്ടുകൾക്ക് 'ഇന്ത്യൻവിദ്യ"

fesen

കൊച്ചി: ബോട്ടുകളും വള്ളങ്ങളും ഡീസൽ വിമുക്തമാക്കി വൈദ്യുതിയിൽ ഓടിക്കാനുള്ള സാങ്കേതികവിദ്യ കൊച്ചി ആസ്ഥാനമായ യെസെൻ സസ്റ്റൈൻ അവതരിപ്പിച്ചു. ഇ മറൈൻ എന്ന ഇലക്ട്രിക് മോഡ്യുലർ കിറ്റുകൾ ഡീസൽ എൻജിനുകൾ മാറ്റി പകരം ഘടിപ്പിക്കാവുന്നതാണ്. സോളാറിലും ചാർജ് ചെയ്യുന്ന ബാറ്ററിയിലും പ്രവർത്തിക്കാൻ കഴിയുന്ന കിറ്റാണ് വികസിപ്പിച്ചതെന്ന് യെസെൻ സസ്റ്റൈൻ സ്ഥാപകനും സി.ഇ.ഒയുമായ ജോർജ് മാത്യു പറഞ്ഞു. കൊച്ചിയിലെ ഗവേഷണ വികസന കേന്ദ്രത്തിലാണ് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചത്. ഒന്ന് മുതൽ 2,000 വരെ കുതിരശക്തിയുള്ള മീൻപിടിത്ത ബോട്ടുകൾ, വള്ളങ്ങൾ, ഹൗസ്‌ ബോട്ടുകൾ തുടങ്ങിയവയ്ക്ക് കിറ്റുകൾ അനുയോജ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ELECTRIC BOAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.