SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

ഫൈനലിൽ പോലും എത്തില്ലെന്ന് വിമർശകർ, കിരീട നേട്ടത്തിലൂടെ മറുപടി നൽകി നദാൽ; കളിമൺ കോർട്ടിലെ രാജകുമാരന് പതിനാലാം ഫ്രഞ്ച് ഓപ്പൺ സ്വന്തം

nadal

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം ഫൈനലിൽ നോ‌ർവീജിയയുടെ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി റാഫേൽ നദാൽ കളിമൺ കോർട്ടിലെ തന്റെ ജൈത്രയാത്ര തുടർന്നു. 6-3, 6-3, 6-0 എന്ന സകോറിനാണ് നദാൽ കാസ്പർ റൂഡിനെ തറപ്പറ്റിച്ചത്. നദാലിന്റെ പതിനാലാം ഫ്ര‌ഞ്ച് ഓപ്പൺ കിരീടവും ഇരുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം കിരീടവുമാണ് ഇന്ന് സ്വന്തമാക്കിയത്.

ടൂർണമെന്റിന് മുമ്പ് പരിക്ക് അലട്ടിയിരുന്ന നദാൽ ഫൈനൽ വരെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പുള്ള വിദഗ്ദ്ധ ചർച്ചകളിൽ ഒന്നിൽ പോലും ഇക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ വിജയിക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിൽ നദാലിനെ ഉൾപ്പെടുത്താൻ പലരും മടിച്ചിരുന്നു. ഒന്നുകിൽ നൊവാക് ജോക്കോവിച്ച് അല്ലെങ്കിൽ കാർലോസ് അൽകാരസ്, ഇവരിൽ ആരുടെയെങ്കിലും മുമ്പിൽ പരിക്കിൽ നിന്നും പൂർണ മോചിതനാകാത്ത നദാൽ പരാജയപ്പെടുമെന്നായിരുന്നു വിദഗ്ദ്ധരുടെ വിലയിരുത്തലുകൾ. എന്നാൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിക്കുന്നതും ഇപ്പോൾ തന്റെ പതിനാലാം കിരീടം ചൂടുന്നതും. നദാൽ പരാജയപ്പെടും എന്ന് വിദഗ്ദ്ധർ പ്രവചിച്ചിരുന്ന ജോക്കോവിച്ചും അൽക്കാരസും നദാലിന് മുമ്പിൽ തോറ്റ് തുന്നം പാടുന്ന കാഴ്ചയാണ് റൊളാൻഡ് ഗാരോസിലെ കളിമൺ കോർട്ടിൽ കണ്ടത്.

സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ജർമൻ സെൻസേഷൻ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയതിനെ തുടർന്ന് നദാലിന് ഫൈനലിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലൂടെയാണ് (7/6) നദാൽ സ്വന്തമാക്കിയത്. അടുത്ത സെറ്റിൽ ഇരുവരും 6-6 എന്ന നിലയിൽ ആയിരിക്കുമ്പോഴാണ് സ്വരേവ് ഗ്രൗണ്ടിൽ വലത്തേക്കാലിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വിൽച്ചെയറിലാണ് അദ്ദേഹം ശുശ്രൂഷയ്ക്കായി പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NADAL, FRENCH OPEN, ROLAND GARROS, TENNIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.