ആലപ്പുഴ: നൂറ് ശതമാനം ഭവനങ്ങളിലും ഹരിതകർമ്മ സേനയുടെ സേവനമെത്തിക്കുകയെന്ന കാമ്പയിൻ ഇരവുകാട് വാർഡിൽ അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.100 ഓളം വരുന്ന ഹരിത കർമ്മ സേനാംഗങ്ങൾ ഭവന സന്ദർശനത്തിനിറങ്ങി. ഇതു വരെ ഹരിത കർമ്മ സേനയുടെ സേവനം തേടാതിരുന്ന കുടുംബങ്ങളും പ്ലാസ്റ്റിക് മാലിന്യം കൈമാറാനുള്ള കരാറൊപ്പിട്ടു. പരിസ്ഥിതി ദിനത്തിൽ നടത്തിയ കാമ്പയിൻ പ്ലാസ്റ്റിക് എന്ന നവലോക ഭീഷണിയ്ക്കെതിരെയുള്ള ബോധവത്കരണം കൂടിയായി. വാർഡ് വികസന സമിതി കൺവീനർ കെ.കെ.ശിവജി, ഷിബു, ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, ടെൻഷി, കാൻ ആലപ്പി, ഐ.ആർ.ടി.സി പ്രവർത്തകരായ ഷാരുഖ്, ജന്നത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |