ആലപ്പുഴ: ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്രീപ്രൈമറി വിഭാഗം കുട്ടികളിൽ ജനുവരി ഒന്നിനും ജൂൺ ആറിനും ജന്മദിനം വന്ന കുട്ടികളെ കൊണ്ട് വൃക്ഷതൈകൾ നട്ട് ലോക പരിസ്ഥിതിദിനം ആചരിച്ചു. വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പിറന്നാൾ ദിനം വന്ന 8 കുട്ടികൾ സ്കൂൾ പരിസരത്ത് മാവ്,പ്ലാവ്,മഹാഗണി,പേര,എന്നിവയുടെ തൈകൾ നട്ട് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പിറന്നാൾ കാവ് എന്ന പേരിലാണ് ചടങ്ങ് നടത്തിയത്. പരിസ്ഥിതി ദിനത്തെ തുടർന്ന് പ്രീപ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ഓരോ മരം നടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പേര് നൽകിയിരിക്കുന്നത്. സ്കൂൾ സീനിയർ അദ്ധ്യാപകൻ കെ.ജി.മധുസുദനൻ പിള്ള, അദ്ധ്യാപകരായ രേഖപ്രസാദ്, ശാന്തി, രേഖവിനോദ്, കുട്ടികൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |